പട്ന: ബിഹാറിലെ എൻ.ഡി.എ സർക്കാറിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ജനതാ പാർട്ടി എം.എൽ.എ ഹരിഭൂഷൺ താക്കൂർ ബച്ചോൾ. സംസ്ഥാനത്തെ ഭരണ സംവിധാനം അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നാണ് ഹരിഭൂഷണിന്റെ ആരോപണം.
ഭരണത്തിൽ അഴിമതി കടന്നുകൂടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അതിൽ ഇടപെടുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി സഖ്യത്തിലാണ് ബി.ജെ.പി.
അഴിമതി കേസുമായി ബന്ധപ്പെട്ട് താൻ മുസാഫർപൂർ പൊലീസ് സൂപ്രണ്ടിനെ ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഹരിഭൂഷൺ ആരോപിച്ചു.
'ഞാൻ ഈ പാർട്ടിക്കാരനാണ്. എങ്കിലും എന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ എനിക്കും അവകാശമുണ്ട്. ഭരണത്തിലെ ആഴത്തിൽ വേരൂന്നിയ അഴിമതിക്കെതിരെയാണ് ഞാൻ നിലപാടെടുത്തത്. ഇതിനെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിച്ചില്ലെങ്കിൽ, പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും' -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.