കൈരാന: രാജ്യം ഉറ്റുനോക്കിയ ഉത്തർപ്രദേശിലെ കൈരാന മണ്ഡലത്തിൽ ആർ.എൽ.ഡി-എസ്.പി സംയുക്ത സ്ഥാനാർഥി ബീഗം തബസ്സും ഹസന് തിളക്കമാർന്ന വിജയം. 40,000ത്തിലേറെ വോട്ടുകൾക്കാണ് ബി.ജെ.പിയുടെ മൃഗാങ്ക സിങ്ങിനെ തബസ്സും പരാജയപ്പെടുത്തിയത്.
രാഷ്ട്രീയ ലോക് ദൾ സ്ഥാനാർഥിയായ തബസ്സുമിനെ ബി.എസ്.പി, കോൺഗ്രസ് പാർട്ടികളും പിന്തുണച്ചിരുന്നു. ആർ.എൽ.ഡിയിൽ ചേരുന്നതിന് മുമ്പ് ബി.എസ്.പി ടിക്കറ്റിൽ തബസ്സും 2009ൽ ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. ബി.ജെ.പിയുടെ എം.പി ഹുകും സിങ് മരിച്ച ഒഴിവിലേക്കാണ് പുതിയ ഉപതെരഞ്ഞെടുപ്പ് നടന്നത്. സിങിെൻറ മകളാണ് മൃഗാങ്ക സിങ്.
ബി.ജെ.പിക്കെതിരായ സംയുക്ത പ്രതിപക്ഷ പരീക്ഷണമെന്ന നിലയിൽ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു കൈരാന. കഴിഞ്ഞ മാർച്ചിൽ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലും യു.പിയിൽ ബി.ജെ.പി തിരിച്ചടി നേരിട്ടിരുന്നു. യു.പിയിലെ നൂർപുരിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് സീറ്റ് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.