ന്യൂഡൽഹി: താജ്മഹലിെൻറയും സമീപപ്രദേശങ്ങളുടെയും (ടി.ടി.ഇസഡ്) മലിനീകരണം തടയുന്നതിനുള്ള സമഗ്രനയം എന്താണെന്ന് അറിയിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി. രണ്ടാഴ്ചമുമ്പ് നയം വ്യക്തമാക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും വാക്ക് പാലിക്കാതിരുന്ന സർക്കാർ നടപടിയെ ജസ്റ്റിസ് എം.ബി. ലോകൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
ഉത്തർപ്രദേശ് അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ട്ടയോട് സമഗ്രനയം കോടതിക്ക് മുമ്പാകെ ഹാജരാക്കാത്തതിൽ വിശദീകരണം ആവശ്യപ്പെട്ടു. കേസിൽ നവംബർ 20ന് കോടതി വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.