സോ​​ഷ്യ​​ൽ മീ​​ഡി​​യ ആ​​ത്​​​മ​​പ്ര​​ശം​​സ​​ക്ക​​ല്ല,  പൊ​​തു​​ക്ഷേ​​മ​​ത്തി​​ന് ​-മോ​​ദി

ന്യൂഡൽഹി: സോഷ്യൽ മീഡിയയെ പൊതുജനക്ഷേമത്തിന് ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. ന്യുഡൽഹിയിൽ സിവിൽ സർവിസ് ദിനത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പലരും ആത്മപ്രശംസക്കാണ് സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നത്. താൻ പെങ്കടുക്കുന്ന പല യോഗങ്ങളിലും മൊബൈൽ ഫോണുകൾക്ക് വിലക്കേർപ്പെടുത്താറുണ്ട്. സുപ്രധാന യോഗങ്ങൾക്കിടയിൽ പലരും മൊബൈലിൽ സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. ഇതിനുപകരം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിവരങ്ങൾ കൈമാറാനാണ് ഇത്തരം മാധ്യമങ്ങൾ ഉപയോഗപ്പെടുത്തേണ്ടതെന്നും അദ്ദേഹം ഒാർമപ്പെടുത്തി. സാമൂഹിക മാറ്റത്തിനായി സർക്കാർ ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി മുന്നോട്ടു വരണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    
News Summary - Take decisions without fear, don't promote self on social media: PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.