ലഖ്നോ: 2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായുള്ള സഖ്യസാധ്യതകൾ തളളി ആം ആദ്മി പാർട്ടി. സഖ്യസാധ്യത വിദൂരത്തായതോടെ 30 പുതിയ സ്ഥാനാർഥികളെ ഉൾപ്പെടുത്തി മൂന്നാം സ്ഥാനാർഥി പട്ടിക ആപ് പ്രഖ്യാപിച്ചു. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ യു.പിയിൽ മറ്റ് പാർട്ടികളെ തള്ളി ഒന്നാം സ്ഥാനത്തായി ആപ്.
200 സ്ഥാനാർഥികളുടെ പട്ടികയാണ് ആപ് ഇതുവരെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആപ് യു.പി വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു.
അതേസമയം, ഉത്തരാഖണ്ഡിലെ 70 നിയമസഭ സീറ്റുകളിൽ 44 എണ്ണത്തിലും ആപ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ കൊണ്ടുവന്ന മാറ്റം ഇവിടെ കൊണ്ടുവരുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനാർഥി അജയ് കോത്തിയാൽ പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലും സർക്കാർ രൂപീകരിക്കാൻ ആയില്ലെങ്കിലും ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ആപ്പിനാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.