ചെന്നൈ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ മുഴുവൻ സർവകലാശാല പരീക്ഷകളും മാറ്റിെവച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി അറിയിച്ചു. ഈ മാസാവസാനം തുടങ്ങാനിരുന്ന എഴുത്തുപരീക്ഷകളാണ് മാറ്റിയത്. തീയതി പിന്നീട് അറിയിക്കും. പ്രാക്ടിക്കൽ പരീക്ഷ നേരേത്ത അറിയിച്ച തീയതികളിൽ നടക്കും. സർക്കാർ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ കോളജുകൾ തുറക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കാർഷികോത്സവമായ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ട് മത്സരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളോടെ സർക്കാർ അനുമതി നൽകി. മധുരയിൽ ജനുവരി 14ന് അവനിയാപുരത്തും 15ന് പാലമേടിലും 16ന് അലങ്കാനല്ലൂരിലും നടക്കുന്ന ജെല്ലിക്കെട്ടുകൾ ലോക പ്രശസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.