തമിഴ്​നാട്ടിൽ ലോക്​ഡൗൺ ഏപ്രിൽ 30വരെ നീട്ടി

ചെന്നൈ: രാജ്യമെമ്പാടും കോവിഡ്​ പ്രതി​രോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന 21 ദിവസത്തെ ലോക്​ഡ ൗൺ തമിഴ​്​നാട്​ സർക്കാരും ​ഏപ്രിൽ 30 വരെ നീട്ടി.

നേരത്തേ മഹാരാഷ്​​്ട്ര, പഞ്ചാബ്​, ഒഡീഷ, രാജസ്​ഥാൻ, പശ്ചിമബംഗ ാൾ, തെലങ്കാന തുടങ്ങിയ സംസ്​ഥാനങ്ങളും ലോക്​ഡൗൺ നീട്ടിയിരുന്നു. കോവിഡ്​ കൂടുതൽ പേരിലേക്ക്​ പടരാതിരിക്കാനാണ്​ ലോക്​ഡൗൺ നീട്ടുന്നതെന്ന്​ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി അറിയിച്ചു. മഹാരാഷ്​ട്ര​ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ്​ രോഗബാധിതരുള്ളത്​ തമിഴ്​നാട്ടിലാണ്​.

ലോക്​ഡൗൺ നീട്ടുന്നത്​ സംബന്ധിച്ച്​ അതത്​ സംസ്​ഥാന സർക്കാരുകൾക്ക്​ തീരുമാനിക്കാമെന്ന്​ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags:    
News Summary - Tamil Nadu Extends Lockdown Till April 30 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.