െചന്നൈ: കോവിഡ് 19 വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ നിയന്ത്രണങ്ങേളാടെ െജല്ലിക്കെട്ട് നടത്താൻ അനുമതി. ജെല്ലിക്കെട്ട് നടത്തുന്നതിന് തമിഴ്നാട് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
പരിപാടിയിൽ 300ൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കില്ല. മാട്ടുപൊങ്കലിനോട് അനുബന്ധിച്ചാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടക്കുക. കാണികളിൽ 50 ശതമാനം പേർക്ക് മാത്രമാകും പ്രവേശനം. ജെല്ലിക്കെട്ടിൽ പങ്കെടുക്കാനെത്തുന്നവരെ താപനില പരിശോധിച്ചതിന് ശേഷം മാത്രമാകും പ്രവേശിപ്പിക്കുക.
ജെല്ലിക്കെട്ടിൽ പെങ്കടുക്കുന്നവർക്ക് സർക്കാർ ലബോറട്ടികളിൽനിന്ന് ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ജെല്ലിക്കെട്ടിനെത്തുവർ മാസ്ക് നിർബന്ധമായും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.