ചെന്നൈ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവ് വൈകോയുടെ അനന്തരവൻ സ്വയം തീ കൊളുത്തി. ശരവണ സുരേഷ് എന്ന 50കാരനാണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ചയാണ് സംഭവം. വിരുദ്നഗറിൽ താമസിക്കുന്ന ശരവൺ രാവിെല നടക്കാനിറങ്ങിയതായിരുന്നു. അവിടെ നിന്ന് ചെന്നൈയിലെത്തിയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ശരവൺ രക്ഷപ്പെടുമെന്ന പ്രതീക്ഷ തനിക്ക് നഷ്ടപ്പെട്ടു. പ്രവർത്തകൾ സ്വയം ഹനിക്കുന്ന തരത്തിൽ പ്രതിഷേധിക്കരുത്. പ്രതിഷേധം സമാധാനപരമാകണമെന്നും വൈകോ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.