ചെന്നൈ: ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുപ്പൂർ ജില്ലയിലെ വേലംപാളയത്ത് ശശികുമാറാണ് അറസ്റ്റിലായത്.
ഭാര്യക്കും രണ്ട് പെൺമക്കൾക്കും ഒപ്പം തിരുപ്പൂർ നഗരത്തിലാണ് ശശികുമാർ താമസിച്ചിരുന്നത്. ഇരുവരും ഒരു ബനിയൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ വെച്ചാണ് ശശികുമാറിന്‍റെ ഭാര്യ സഹപ്രവർത്തകനായ തമിഴരശനുമായി ബന്ധത്തിലാകുന്നത്.
ഒരു വർഷമായി ഇരുവരും അടുപ്പത്തിലാണെന്നറിഞ്ഞ ശശികുമാർ ബന്ധം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയ ശശികുമാർ തമിഴരശനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
രണ്ട് വർഷം മുമ്പ് ഭാര്യ മരിച്ച തമിഴരശൻ അമ്മക്കും രണ്ട് ആൺമക്കൾക്കും ഇളയ സഹോദരനുമൊപ്പം വേലംപാളയത്ത് വാടക വീട്ടിലായിരുന്നു താമസം. തമിഴരശന്റെ വീട്ടിൽ ശശികുമാറിന്റെ ഭാര്യ പലപ്പോഴും വന്നിരുന്നതായി പൊലീസ് പറഞ്ഞു. കൊലക്കുറ്റത്തിനാണ് ശശികുമാറിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.