ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 5871 പേർക്ക്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,14,520 ആയി. 119 മരണവും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5248 ആയി ഉയർന്നു.
കേരളത്തിൽ നിന്ന് റോഡ് മാർഗം തമിഴ്നാട്ടിലെത്തിയ അഞ്ചുപേർക്കും ആഭ്യന്തര വിമാനം വഴിയെത്തിയ മൂന്നുപേർക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു.
അതേസമയം കർണാടകയിൽ 7883 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 113 മരണവും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. കർണാടകയിലെ രോഗബാധിതരുടെ എണ്ണം ഇതോടെ 1,96,494 ആയി. 3510 മരണമാണ് ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 80,343 പേരാണ് ചികിത്സയിലുള്ളത്. 1,12,633 പേർ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.