ചെന്നൈ: തമിഴ്‌നാട്ടില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
50 ശതമാനം സീറ്റുകള്‍ ഉപയോഗിച്ച് തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സർക്കാർ അനുമതി നൽകി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്.സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളായിരിക്കും തുറക്കുക. തുടർന്നുള്ള സാഹചര്യം വിലയിരുത്തി കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്ന കാര്യം ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. കൂടുതൽ ഇളവുകൾ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ടൂറിസം മേഖലയിലടക്കം കൂടുതൽ ഇളവ് നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.