ചെന്നൈ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച് ച കേസ് സി.ബി.െഎക്ക് കൈമാറി. തമിഴ്നാട് ഡി.ജി.പി- ടി.കെ.രാജേന്ദ്രൻ സമർപ്പിച്ച ശിപാർശക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകിയതോടെയാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
പെൺകുട്ടികളെ പീഡിപ്പിച്ച് വിഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിൽ ഇരുപതോളം യുവാക്കളുണ്ടെന്നാണ് പറയപ്പെടുന്നത്. നിരവധി യുവതികൾ ‘ബ്ലാക്മെയിൽ’ സംഘത്തിെൻറ വലയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. കേസിലെ ചില പ്രതികൾ നിലവിൽ ബംഗളൂരുവിലാണ്. ഫെബ്രുവരി 24ന് പീഡനത്തിനിരയായ 19കാരിയായ കോളജ് വിദ്യാർഥിനി പൊള്ളാച്ചി ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.