കൊൽക്കത്ത: കേന്ദ്ര അന്വേഷണ ഏജൻസികളുണ്ടാക്കിയ മാനസിക സമ്മർദവും കേന്ദ്രത്തിെൻ റ വിദ്വേഷ രാഷ്ട്രീയവുമാണ് തൃണമൂൽ കോൺഗ്രസ് എം.പിയും നടനുമായിരുന്ന തപസ് പാലി െൻറ മരണത്തിന് കാരണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ടുതവണ തൃണമൂൽ എം.പിയായിരുന്ന തപസ് പാൽ കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ഹൃദയാഘാതം മൂലം മരിച്ചത്. റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തപസ് പാലിനെ 2016ൽ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.
തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. തപസ് പാലിേൻറത് അകാല മരണമാണ്. കേന്ദ്ര ഏജൻസിയുടെ തുടർച്ചയായ മാനസിക പീഡനമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന് മമത കുറ്റപ്പെടുത്തി.
നാരദ ചിട്ടി ഫണ്ട് കേസിൽ പ്രതിചേർക്കപ്പെട്ട തൃണമൂൽ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുൽത്താൻ അഹ്മദ് ഹൃദയാഘാതം കാരണം മരിച്ചതും അന്വേഷണ ഏജൻസികൾ സൃഷ്ടിച്ച മാനസിക സമ്മർദംകൊണ്ടാണെന്ന് മമത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.