ലഖ്നോ: പാക് വംശജനും കനേഡിയൻ പൗരനുമായ എഴുത്തുകാരൻ താരിഖ് ഫത്തഹിനെ ഭീകരവാദികൾ ലക്ഷ്യമിട്ടതായി ഭീകര വിരുദ്ധ സ്ക്വാഡിെൻറ വെളിപ്പെടുത്തൽ. ഉത്തർപ്രദേശിലെ ശിയാ ആരാധന കേന്ദ്രം, ഉത്തരാഖണ്ഡിൽ ഹരിദ്വാറിലെ തിരക്കേറിയ സ്ഥലം എന്നിവിടങ്ങളിൽ ഭീകരാക്രമണം നടത്താനും പദ്ധതിയുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരാക്രമണങ്ങൾക്ക് തയാെറടുപ്പ് നടത്തിയെന്ന് സംശയിച്ച് നാലുപേരെ കഴിഞ്ഞയാഴ്ച പിടികൂടിയത്.
ഇന്ത്യയിൽ സന്ദർശനം നടത്താറുള്ള താരിഖ് ഫത്തഹിനെ ആക്രമിക്കാൻ പദ്ധതിയിട്ടതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി എ.ടി.എസ് സൂപ്രണ്ട് ഉമേഷ്കുമാർ ശ്രീവാസ്തവ പറഞ്ഞു. ശരീഅത്ത് വിമർശകൻ എന്ന നിലയിലാണ് താരിഖ് ഫത്തഹിനെ വകവരുത്താൻ നീക്കംനടത്തിയതെന്ന് പൊലീസ് പറയുന്നു.
എന്നാൽ, താരിഖിനെ വകവരുത്തുക എന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ സംഘം പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിടുകയായിരുന്നു. ഉമർ എന്ന നാസിമിനെ മുംബൈയിൽനിന്നും മുഫ്തി എന്ന ഫൈസാനെ യു.പിയിലെ ബിജ്നോറിൽനിന്നും സഖ്വാൻ എന്ന ഇഹ്ശാമിനെ ബിഹാറിൽനിന്നും ഗാസി ബാബയെ പഞ്ചാബിൽനിന്നുമാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.