തസ് ലിമ മോദിക്ക് സഹോദരിയെങ്കിൽ എന്തുകൊണ്ട് റോഹിങ്ക്യകൾ സഹോദരരല്ല -ഉവൈസി

ഹൈദരാബാദ്: റോഹിങ്ക്യന്‍ മുസ് ലിംകളുടെ വിഷയത്തിൽ എതിർ സമീപനം സ്വീകരിക്കുന്ന മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി. എഴുത്തുകാരി തസ് ലിമ നസ്റിനെ സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് റോഹിങ്ക്യകളെ സ്വീകരിച്ചു കൂടായെന്ന് ഉവൈസി ചോദിച്ചു.

തസ് ലിമക്ക് പ്രധാനമന്ത്രിയുടെ സഹോദരിയാവാമെങ്കില്‍ റോഹിങ്ക്യകള്‍ക്ക് എന്തു കൊണ്ട് അദ്ദേഹത്തിന്‍റെ സഹോദരരായി കൂടായെന്നും ഉവൈസി ചോദ്യം ഉന്നയിച്ചു. 1994 മുതല്‍ ബംഗ്ലാദേശില്‍ നിന്ന് അഭയം തേടിയെത്തി ഇന്ത്യയില്‍ കഴിയുകയാണ് തസ് ലിമ‍. എല്ലാം നഷ്ടപെട്ട് ഒരു ജനതയെ മടക്കി അയക്കുന്നത് മനുഷ്യത്വമാണോ. ഇത് തെറ്റല്ലേ. ഏത് നിയമത്തിന്‍റെ കൂട്ടുപിടിച്ചാണ് ഇന്ത്യയിലെത്തിയ റോഹിങ്ക്യകളെ കേന്ദ്ര സര്‍ക്കാറിന് തിരിച്ചയക്കാന്‍ സാധിക്കുക. 

ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശനം നല്‍കിയിട്ടുണ്ട്. അതില്‍ പലരും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നിട്ടും സര്‍ക്കാര്‍ ഇവരെ തിരിച്ചയക്കുന്നില്ല. ബംഗ്ലാദേശ് രൂപവത്കരണത്തിനു ശേഷം ചക്മ വിഭാഗം ഇന്ത്യയിലേക്ക് കുടിയേറി. അവരെ അഭയാര്‍ഥികളായി സ്വീകരിച്ച രാജ്യം എന്തുകൊണ്ട് റോഹിങ്ക്യകളെ തഴയുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

ഒരു ലക്ഷത്തിലധികം തിബറ്റന്‍ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യക്ക് അതിഥിയുമാണ്. പക്ഷെ റോഹിങ്ക്യകളോട് ആ നിലപാടില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.

Tags:    
News Summary - Taslima Nasreen can become Modi’s sister, why can’t Rohingyas become his brothers?’ - Owaisi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.