ന്യൂഡൽഹി: തൽക്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടന്നതിനെ തുടർന്ന് െഎ.ആർ.ടി.സിയോട് സൈബർ സുരക്ഷ വർധിപ്പിക്കാൻ നിർദേശിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. െഎ.ആർ.ടി.സി വെബ്സൈറ്റിൽ അനധികൃത സോഫ്റ്റ്വെയർ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘത്തെ സി.ബി.െഎ ബുധനാഴ്ച കണ്ടെത്തിയിരുന്നു. സി.ബി.െഎയിൽ പ്രോഗ്രാമായിരുന്നു അജയ് ഗാർഗയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാണ്. ഇതേ തുടർന്നാണ് സുരക്ഷ സംവിധാനങ്ങൾ വർധിപ്പിക്കാൻ റെയിൽവേ മന്ത്രി നിർദേശം നൽകിയത്.
അജയ് ഗാർഗെ മുമ്പ് െഎ.ആർ.ടി.സിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഇൗ പരിചയം ഉപയോഗിച്ച് ഒരേ സമയം നൂറുകണക്കിന് തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള പ്രോഗ്രാം ഇയാൾ നിർമിക്കുകയായിരുന്നു. ഇത് ഉപയോഗിച്ചാണ് തൽക്കാൽ ടിക്കറ്റുകളിൽ അജയ് തട്ടിപ്പ് നടത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കുന്ന എജൻറുമാർക്ക് വേണ്ടിയായിരുന്നു തട്ടിപ്പ്.
സി.ബി.െഎയുടെ അന്വേഷണത്തിൽ ഡീലർമാരിൽ നിന്ന് അജയ് പണം വാങ്ങിയതായി തെളിഞ്ഞിരുന്നു. ഡൽഹി, മുംബൈ, ജുനുപൂർ തുടങ്ങിയ 14 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് തട്ടിപ്പ് സി.ബി.െഎ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.