വീട്ടുകാർ കൈയിൽ മൊബൈൽ നമ്പർ പച്ചകുത്തിയത്​ തുണയായി; ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അങ്കിത്​ തിരിച്ചെത്തി

താ​ണെ: ​ൈക​യി​ൽ പ​ച്ച​കു​ത്തി​യ​ത്​ തു​ണ​ച്ചു. കാ​ണാ​താ​യ അ​ങ്കി​ത്​ സി​ങ്ങി​ന്​ അ​ധി​കം വൈ​കാ​തെ വീ​ട​ണ​യാ​നാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ങ്കി​ത്​ മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​ർ സ്വ​ദേ​ശി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്​​ട്ര​യി​ലെ താ​ണെ ഡോം​ബി​വ്​​ലി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്ന അ​ങ്കി​തി​നോ​ട്​ റെ​യി​ൽ​വേ പൊ​ലീ​സ്​ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. പേ​രും സ്വ​ദേ​ശം ജ​ബ​ൽ​പു​ർ എ​ന്നും മാ​ത്ര​മാ​ണ്​ അ​ങ്കി​തി​ന്​ പ​റ​യാ​നാ​യ​ത്. അ​തി​നി​ടെ​യാ​ണ്​ അ​വ​െൻറ ​ൈക​യി​ൽ മൊ​ബൈ​ൽ ന​മ്പ​ർ പ​ച്ച​കു​ത്തി​യി​രി​ക്കു​ന്ന​ത്​ ആ​ർ.​പി.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ന​മ്പ​റി​ൽ ബ​ന്ധ​െ​പ്പ​ട്ട​പ്പോ​ൾ മ​ക​നെ കാ​ണാ​താ​യ വി​വ​ര​ങ്ങ​ൾ അ​മ്മ പ​ങ്കു​വെ​ച്ചു. തു​ട​ർ​ന്ന്​ താ​ണെ​യി​ൽ​നി​ന്ന്​ സു​ര​ക്ഷി​ത​മാ​യി അ​വ​ന്​ വീ​ട​ണ​യാ​നാ​യി. ജ​ബ​ൽ​പു​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്നും ​െട്ര​യി​ൻ മാ​റി​ക്ക​യ​റി താ​ണെ​യി​ൽ എ​ത്തി​യ​താ​കാ​മെ​ന്ന്​ റെ​യി​ൽ​വേ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. മാ​ന​സി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന അ​ങ്കി​തി​െൻറ ര​ക്ഷ​ക്കാ​യാ​ണ്​ വീ​ട്ടു​കാ​ർ ൈ​െക​യി​ൽ മൊ​ബൈ​ൽ ന​മ്പ​ർ പ​ച്ച​കു​ത്തി​യ​ത്.

Tags:    
News Summary - tattooed mobile number on hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.