ടി.ഡി.പി നേതാവിനെ വധിക്കുമെന്ന്​ മാവോയിസ്​റ്റ്​ ഭീഷണി

അമരാവതി: തെലുങ്കു ദേശം പാർട്ടി നേതാവിന്​ മാവോയിസ്​റ്റുകളുടെ വധഭീഷണി. പദേരു എം.എൽ.എ ഗിദ്ദി ഇൗശ്വരിയെ വധിക്കുമെന്നാണ്​ ഭീഷണി. മാവോയിസ്​റ്റ്​ സെൻട്രൽ കമ്മറ്റിയാണ്​ കത്ത്​ അയച്ചിരിക്കുന്നത്​.
അരകു എം.എൽ.എ സർവേശ്വര റാവുവിനെയും മുൻ എം.എൽ.എ സൈവേരി സോമയെയും കൊല​െപ്പടുത്തിയതുപോലെ ഇൗശ്വരിയെയും വധിക്കുമെന്നാണ്​ ഭീഷണി.

ഗോത്ര വർഗക്കാരെ അപമാനിക്കുകയും ബോക്​സൈറ്റ്​ ഖനനത്തിന്​ കൂട്ടുനിൽക്കുകയും ചെയ്​തതിനാലാണ്​ ഇരുവർക്കും മാവോയിസ്​റ്റുകൾ ശിക്ഷ വിധിച്ചത്​. ഇൗശ്വരിയും ഇതേ രീതിയിൽ പ്രവർത്തിച്ചാൽ കൊല​പ്പെടുത്തും. ടി.ഡി.പിയിൽ നിന്ന്​ 20 കോടി രൂപ വാങ്ങിയ ശേഷം ഇൗശ്വരി പാർട്ടി വിടണമെന്നും ബോക്​സൈറ്റ്​ ഖനനത്തിനെതിരെ പ്രവർത്തിക്കണമെന്നും മാവോയിസ്​റ്റുകൾ അയച്ച കത്തിൽ പറയുന്നു. പാർട്ടിയിൽ നിന്നും വാങ്ങിയ പണം രണ്ടു മാസത്തിനുള്ളിൽ പാവങ്ങൾക്ക്​ വിതരണം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്​.

സെപ്​തംബർ 24 നാണ്​ മാവോയിസ്​റ്റുകൾ എം.എൽ.എ സർവേശ്വര റാവുവിനെയും മുൻ എം.എൽ.എ സൈവേരി സോമയെയും വെടിവെച്ച്​ കൊന്നത്​. അരകുവിലെ പട്ടികജാതി ഊരിൽ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇരുവരെയും വിശാഖപട്ടണത്തിന് 125 കിലോമീറ്റർ അകലെ തുടങ്കി ഗ്രാമത്തിൽ വെച്ച്​ മാവോവാദികൾ ആക്രമിക്കുകയായിരുന്നു.

Tags:    
News Summary - TDP leader gets death threat from Maoists group- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.