ചെന്നൈ: കോവിഡിനെ പ്രതിരോധിക്കാൻ തേയിലക്ക് കഴിയുമോ? നീലഗിരി ജില്ലയിലെ കൂനൂർ കേ ന്ദ്രമായ ദി യുനൈറ്റഡ് പ്ലാേൻറഷൻസ് അസോസിയേഷൻ ഒാഫ് സൗത്ത് ഇന്ത്യ(‘ഉപാസി’)യുടെ ടീ റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച ഗവേഷണത്തിനൊരുങ്ങുന്നത്.
ടീ ബോർഡ് ഒാഫ് ഇന്ത്യ, ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്(െഎ.സി.എം.ആർ) എന്നിവയും ഗവേഷണത്തിൽ പങ്കാളികളാവും. കട്ടൻചായയിലും ഗ്രീൻ ടീയിലും അടങ്ങിയ തീഫ്ലേവിൻ-3 എന്ന അംശത്തിന് വൈറസുകളെ പ്രതിരോധിക്കാനാവുമെന്നാണ് കരുതുന്നത്. ഇൗ വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പഠനമാരംഭിച്ചിരുന്നു. സാർസ് കോവ്-2 വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി തേയിലക്കുണ്ടെന്ന് തായ്വാനിലെയും ചൈനയിലെയും ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.