ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടിവടിക്കാൻ 100 രൂപ അയച്ചുനൽകി ചായക്കടക്കാരൻ. നീണ്ടുനിൽക്കുന്ന താടി വടിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബാരമതി സ്വദേശിയാണ് നൂറുരൂപ മണിയോർഡർ ആയി മോദിക്ക് അയച്ചുനൽകിയതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ രാജ്യത്തെ അസംഘടിത മേഖല തകർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു നടപടി. ഇന്ദാപുർ റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചായക്കട നടത്തുന്ന അനിൽ മോറെയാണ് മോദിക്ക് പണം അയച്ചുനൽകിയത്.
'പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ താടി വളരെയധികം വളർന്നു. അദ്ദേഹം എന്തെങ്കിലും വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അത് രാജ്യത്തിന്‍റെ തൊഴിൽ അവസരമാകണം. വാക്സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുകയും നിലവിലെ മെഡിക്കൽ സൗകര്യം വർധിപ്പിക്കാൻ ശ്രമിക്കുകയും വേണം. കൂടാതെ ലോക്ഡൗണിൽ തകർന്ന ജനങ്ങൾ അതിൽനിന്ന് മുക്തരായെന്ന് ഉറപ്പുവരുത്തണം' -അനിൽ മോറെ മോദിക്ക് അയച്ച കത്തിൽ പറയുന്നു.
രാജ്യത്തെ ഏറ്റവും ഉന്നത പദവിയാണ് പ്രധാനമന്ത്രിയുടേത്. നമ്മുടെ പ്രധാനമന്ത്രിയോട് അേങ്ങയറ്റം ബഹുമാനവുമുണ്ട്. അതുകൊണ്ടുതന്നെ എന്‍റെ സമ്പാദ്യത്തിൽനിന്ന് അദ്ദേഹത്തിന്‍റെ താടി വടിക്കാൻ ഞാൻ 100 രൂപ അയച്ചുനൽകുന്നു. അദ്ദേഹം ഉന്നത നേതാവാണ്. അേദ്ദഹത്തെ വിഷമിപ്പിക്കാൻ എനിക്ക് ഉദ്ദേശമില്ല. പക്ഷേ, പകർച്ചവ്യാധി മൂലം ദിവസംതോറും തളരുന്ന ജനങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ ശ്രദ്ധ ആകർഷിക്കുന്നതിന് പ്രധാന മാർഗമായി ഇതിനെ കണക്കാക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ലോക്ഡൗണിൽ ദുരിതത്തിലായ ജനങ്ങൾക്കായി തുക വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.