ക്ലാസ്സ്മുറിയിൽ മുസ്‌ലിം വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ച് അധ്യാപകൻ; വ്യാപക പ്രതിഷേധം

ബംഗളൂരു: ക്ലാസ്സ്മുറിയിൽ വെച്ച് മുസ്‌ലിം വിദ്യാർഥിയെ ഭീകരവാദിയെന്നു വിളിച്ച് അധ്യാപകൻ. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സംഭവം നടന്നത്. ക്ലാസ്സ് നടന്നുകൊണ്ടിരിക്കവെയാണ് അധ്യാപകൻ വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ചത്. ഉടൻ തന്നെ വിദ്യാർഥി രോഷാകുലനാവുകയും പ്രതികരിക്കുകയും ചെയ്തു. ഇത് മറ്റൊരു വിദ്യാർഥി മൊബൈൽ ഫോണിൽ പകർത്തിയതോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

വിദ്യാർഥി പ്രതികരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് മനസിലാക്കിയ അധ്യാപകൻ "നിങ്ങൾ എന്റെ കുട്ടിയെ പോലെയാണെന്ന്" പറഞ്ഞു ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്ന് വിളിക്കുമോ എന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം. കുട്ടി പ്രകോപിതനായതോടെ അധ്യാപകൻ മാപ്പു ചോദിക്കുന്നതും വിഡിയോയിൽ കാണാം.

രാജ്യത്ത് ഇസ്ലാമോഫോബിയ പരക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംഭവം ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അരങ്ങേറുന്നത്. അധ്യാപകന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. 

Tags:    
News Summary - Teacher calls Muslim student a terrorist in classroom-Widespread protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.