മുംബൈ: അജ്ഞാതൻ അയച്ച പാഴ്സലിൽ വധഭീഷണിക്കത്തും വെടിയുണ്ടയും ലഭിച്ചെന്ന പരാതിയുമായി അധ്യാപകൻ. മഹാരാഷ്ട്രയിലെ ദഹിസറിലാണ് സംഭവം.
കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകന്‍റെ മാതാപിതാക്കളുടെ വീട്ടിലെ ലെറ്റർ ബോക്സിൽ നിന്നാണ് കത്തും വെടിയുണ്ടയും ലഭിച്ചത്. 7.66മി.മി വെടിയുണ്ടകളാണ് ലഭിച്ചത്. ഹിന്ദിയിലാണ് സന്ദേശം. ഇത് മരണത്തിന്‍റെ സന്ദേശമാണ് എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ അധ്യാപകൻ കത്തും വെടിയുണ്ടകളും ഹാജരാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് സംശയമുള്ള ഒരാളെക്കുറിച്ചും പരാതിയിൽ പറയുന്നു. എന്നാൽ പരാതിയുടെ വിശ്വാസ്യതയെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.