ന്യൂഡൽഹി: മൂന്നു വർഷം മുമ്പ് അന്തരവനെ കൊന്ന് ബാൽക്കണിയിൽ കുഴിച്ചിട്ട കേസിൽ ടെക്കി അറസ്റ്റിൽ. ഒഡീഷയിലെ ഗ ൻജാം സ്വദേശിയായ ബിജയ് കുമാർ മഹാറാണയാണ് ഹൈദരാബാദിൽ നിന്നും പിടിയിലായത്. തെൻറ കാമുകിയുമായി ബന്ധമുണ്ടെന ്ന സംശയത്തെ തുടർന്ന് ഇയാൾ അന്തരവൻ ജയ് പ്രകാശിനെ കൊലപ്പെടുത്തുകയായിരുന്നു.
നോയിഡ 144 സെക്ടറിലെ െഎ.ടി ജ ീവനക്കാരനായിരുന്നു ബിജയ്. 2012ൽ കാമുകി ഡൽഹിയിൽ താമസമാക്കിയതോടെയാണ് ബിജയും ഡൽഹിയിലെത്തിയത്. 2015 ൽ ഗുഡ്ഗാവി ലെ കമ്പനിയിൽ ജോലിക്ക് ചേർന്ന ജയ് പ്രകാശ് ദ്വാരകയിലെ അപ്പാട്ട്മെൻറിൽ ബിജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ക്രമേണ ഇയാൾ ബിജയ്യുടെ കാമുകിയുമായി സൗഹൃദത്തിലായി. ഇതിൽ സംശയംപ്രകടിപ്പിച്ച ബിജയ് ജയ് പ്രകാശിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു.
2016 ഫെബ്രുവരി ആറിന് ഫ്ലാറ്റിൽ ഉറങ്ങുകയായിരുന്ന ജയ് പ്രകാശിനെ ബിജയ് സീലിങ് ഫാനിെൻറ മോേട്ടാർ ഉപയോഗിച്ച് തലക്കടിച്ച് കൊല്ലുകയായിരുന്നു. ശേഷം ബാൽക്കണിയിൽ കുഴിച്ചിടുകയും നേരത്തെ ചെടികൾ നടാൻ കൊണ്ടുവെച്ച മണ്ണ് നിരത്തി ചെടികൾ വെക്കുകയും ചെയ്തു.
ഒരാഴ്ച്ചക്ക് ശേഷം ബിജയ് പൊലീസ് സ്റ്റേഷനിലെത്തി അനന്തരവനെ കാണാനില്ലെന്ന് പരാതി നൽകി. രണ്ടു മാസത്തോളം ഇതേ ഫ്ലാറ്റിൽ താമസിച്ച ഇയാൾ ശേഷം നാഗലോയിലേക്ക് താമസം മാറ്റി. 2017ൽ ഒൗദ്യോഗിക ആവശ്യത്തിനായി ഹൈദരാബാദിലേക്ക് മാറുകയും ചെയ്തു.
2018 ഒക്ടോബറിൽ കെട്ടിടം പുതുക്കിപണിയുന്നതിനായി പൊളിച്ചപ്പോൾ ഫ്ലാറ്റിെൻറ ബാൽക്കണിയിൽ നിന്ന് അസ്ഥികൂടവും ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ബെഡ്ഷീറ്റ്, ബെഡ് തുടങ്ങിയ സാധനങ്ങളും കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് മൂന്നു വർഷം മുമ്പുള്ള കൊലപാതകം തെളിഞ്ഞത്.
ഹൈദരാബാദിലേക്ക് മാറിയ ബിജയ് ഫോൺ നമ്പർമാറ്റുകയും പഴയ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ളവ നിർത്തലാക്കുകയും ചെയ്തിരുന്നു. കുടുംബവുമായോ പഴയ സുഹൃത്തുക്കളുമായോ ഇയാൾ ബന്ധപ്പെട്ടിരുന്നില്ല. ഡിസംബർ 26 ന് ഹൈദരാബാദിലെത്തിയ ഡൽഹി പൊലീസ് അന്വേഷണ സംഘത്തിന് ജനുവരി ആറിനാണ് ബിജയ്യെ കസ്റ്റഡിയിലെടുക്കാനായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇയാളെ ഡൽഹിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.