ലഖ്നോ: പാമ്പുകടിയേറ്റ് അത്യാസന്നനിലയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആശുപത്രി ജീവനക്കാരനും മറ്റു നാലുപേരും ചേർന്ന് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
കൃഷിയിടത്തിൽ ജോലിചെയ്യുകയായിരുന്ന പെൺകുട്ടിയെ പാമ്പുകടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ചുദിവസം െഎ.സി.യുവിൽ ആയിരുന്നു. രാത്രിയിൽ താൻ മുറിയിൽ ഒറ്റക്കായപ്പോൾ യൂനിഫോമിട്ട ഒരാളും മറ്റു നാലുപേരും കടന്നു വരികയായിരുന്നുവെന്ന് പെൺകുട്ടി മുത്തശ്ശിയോട് പറഞ്ഞു. അതിലൊരാൾ ബലം പ്രയോഗിച്ച് ഇൻജക്ഷൻ തന്നുവെന്നും തടയാൻ ശ്രമിച്ചപ്പോൾ വാ പൊത്തിപ്പിടിക്കുകയും കൈകൾ കെട്ടി വെക്കുകയും ചെയ്തശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. മുത്തശ്ശി പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
തുടർന്ന് പെൺകുട്ടിയെ ജനറൽ വാർഡിലേക്ക് മാറ്റുകയായിരുന്നു. കുറ്റംചെയ്ത ആശുപത്രി ജീവനക്കാരനെതിരെയും മറ്റു നാലുപേർക്കെതിരെയും യു.പി പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു. ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റു നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. യു.പിയിലെ ഭാഗ്പതിലെ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിയെ മെഡിക്കൽ വിദ്യാർഥിയും ആശുപത്രി ജീവനക്കാരനും ചേർന്ന് ബലാത്സംഗത്തിനിരയാക്കിയെന്ന വാർത്ത വന്ന് രണ്ടാഴ്ച പിന്നിടവെയാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.