സത്ന: മതപരിവർത്തനമെന്ന് ആരോപിച്ച് ക്രിസ്ത്യൻ പുരോഹിത സംഘത്തിെൻറ കാർ കത്തിച്ച സംഭവത്തിൽ ബജ്റംഗദൾ പ്രവർത്തകനായ 18 കാരൻ അറസ്റ്റിൽ.
മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്ത്യൻ പുരോഹിതരടങ്ങുന്ന 30 അംഗ സംഘത്തെ വ്യാഴാഴച് ബജ്റംഗദൾ പ്രവർത്തർ തടഞ്ഞു വെച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്രവർത്തകരുടെ പരാതിെയ തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കസ്റ്റഡിയിലെടുത്ത സംഘത്തെ സന്ദർശിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ എട്ടു പേരടങ്ങുന്ന ക്രിസ്മസ് കേരാള്‍ സംഘത്തെ തടയുകയും അവർ സഞ്ചരിച്ച കാർ ബജ്റംഗദൾ പ്രവർത്തകർ തീയിടുകയുമായിരുന്നു.
മതപരിവർത്തനം നടത്തിെയന്ന പരാതിയിൽ സംഘത്തിലെ ഒരു പുരോഹിതനും മറ്റ് അഞ്ചുപേർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സത്ന നിവാസിയായ ധർമേന്ദ്ര ദോഹർ നൽകിയ പരാതിയിലാണ് നടപടി. പുരോഹിൻ തന്നെ ജ്ഞാനസ്നാനം ചെയ്യിച്ചുവെന്നും പേര് ധർമേന്ദ്ര തോമസ് എന്ന് മാറ്റിയതായും പരാതിയിൽ പറയുന്നു. ക്രിസ്തുവിനെ പ്രർഥിക്കണമെന്ന് അവർ ആവശ്യെപ്പട്ടുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.