ഗുരുഗ്രാം: പ്രണയബന്ധത്തിെൻറ പേരിൽ 19 കാരനെ കാമുകിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടയുടെ പിതാവും അടുത്ത ബന്ധുവും അടക്കം നാലുപേർ അറസ്റ്റിലായി.
ഒരു വർഷം മുമ്പാണ് 17 കാരിയുമായി നരേന്ദ്രയെന്ന നിതിൻ സോഷ്യൽ മീഡിയയിലുടെ പരിചയപ്പെട്ടത്.
നഹർപൂർ രൂപയിലായിരുന്നു നിതിനും കുടുംബവും താമസിച്ചിരുന്നത്. ഞായറാഴ്ച കാമുകിയുടെ ബന്ധുവാണ് ഗ്രീൻവുഡ് സിറ്റി സെക്ടർ 45 ൽ എത്താൻ ആവശ്യപ്പെട്ട് നിതിന് ഫോൺ ചെയ്തത്. അവിടെ വെച്ച് പ്രതികൾ നിതിനെ മർദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പരാതിയിൽ പറഞ്ഞു.
ഏഴോ എട്ടോ മണിക്കുറുകൾക്ക് ശേഷം സെക്ടർ 45 ലെ റോഡരികിൽ മാരകമായി പരിക്കേറ്റ നിലയിലാണ് അവനെ കാണപ്പെട്ടത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഖൻഡ്സ മണ്ഡിയിൽ കട നടത്തുന്ന പെൺകുട്ടിയുടെ പിതാവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രണയബന്ധം ഇഷ്ടമല്ലാതിരുന്ന പെൺകുട്ടിയുടെ കുടുംബം നിതിനെ വിളിച്ചു വരുത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് മണിക്കൂറിലേറെ നേരം മർദ്ദനത്തിനിരയാക്കിയ ശേഷമാണ് വഴിയരികിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.