പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചു; ഭാര്യ ദൃശ്യം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യു.പിയിൽ ദമ്പതികൾ അറസ്റ്റിൽ

ന്യൂഡൽഹി: പെൺകുട്ടിയെ യുവാവ് പീഡിപ്പിക്കുകയും ഇതിന്‍റെ ദൃശ്യങ്ങൾ ഭാര്യ മൊബൈലിൽ റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദാവുൻ ജില്ലയിലെ ഫൈസ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പെൺകുട്ടിയുടെ പരാതിയിലാണ് ദമ്പതികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനം, പോക്സോ, ഐ.ടി വകുപ്പുകൾ പ്രകാരമാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്ന് ഫൈസ്ഗഞ്ച് ബേട്ടാ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ചരൺ സിങ് റാണ പറഞ്ഞു.

ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗ്രാമത്തിലുള്ള യുവാവ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും ഇതിന്‍റെ ദൃശ്യങ്ങൾ ഇയാളുടെ ഭാര്യ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്തെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ വിഡിയോ ഇന്‍റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ദമ്പതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.

എന്നാൽ, പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനു പിന്നാലെയാണ് പ്രതിയുടെ ഭാര്യ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

Tags:    
News Summary - Teenager Raped By Man, Wife Films It; Couple Arrested: UP Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.