ന്യൂഡൽഹി: പുതുവർഷത്തിൽ റെയിൽവേയുടെ തേജസ് ട്രെയിൻ യാത്രക്കൊരുങ്ങി. റെയിൽവേ മന്ത്രി സുരേഷ് പ്രഭുവാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആധുനിക സൗകര്യങ്ങളാവും പുതിയ ട്രെയിനിൽ ഉണ്ടാവുക.
2016ൽ റെയിൽവേക്ക് പല വെല്ലുവിളികളുമുണ്ടായിരുന്നു അതെല്ലാം മറികടന്ന് മികച്ച സേവനം യാത്രകർക്ക് നൽകാൻ പുതുവർഷത്തിൽ ശ്രമിക്കുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഹംസഫർ, ഗതിമാൻ എക്സ്പ്രസുകൾക്ക് ശേഷമാണ് അതിവേഗ ട്രെയിൻ തേജസുമായി റെയിൽവേ രംഗത്തെത്തുന്നത്. പുതിയ ട്രെയിനിൽ എല്ലായാത്രക്കാർക്കും വിമാനങ്ങളിലേതു പോലെ എൽ.സി.ഡി സ്ക്രീനും ഹെഡ്ഫോണും റെയിൽവേ ലഭ്യമാക്കിയിട്ടുണ്ട്. വൈ ഫൈ അടക്കമുള്ള സംവിധാനങ്ങളും പുതിയ ട്രെയിനിൽ ലഭ്യമാവും. ഭക്ഷണ കാര്യത്തിലടക്കം വിദഗ്ധ അഭിപ്രായം മാനിച്ചാണ് റെയിൽവേ തേജസിെൻറ മെനു തയ്യാറാക്കുന്നത്.
ഇൗ വർഷം റെയിൽവേയിലെ അടിസ്ഥാന സൗകര്യ മേഖലയിൽ വൻ വികസന പദ്ധതികൾ ആരംഭിക്കുമെന്നും 2018ൽ ഇത് പൂർണമായ രീതിയിൽ നടപ്പാക്കാൻ കഴിയുമെന്നും റെയിൽവേ മന്ത്രി സുരേഷ് പ്രഭു പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.