പാട്ന: നരേന്ദ്രമോദിയെ വിമർശിച്ച മമതെയ പ്രതിരോധിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. മമത പരിധി ലംഘിക്കുന ്നുവെന്ന സുഷമ സ്വരാജിൻെറ ട്വീറ്റിന് മറുപടിയുമായാണ് തേജസ്വി കളത്തിലിറങ്ങിയത്. പ്രധാനമന്ത്രി ഉപയോഗിക്കുന ്ന മോശം ഭാഷെയ കുറിച്ചു കൂടി വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്യണമെന്നായിരുന്നു തേജസ്വിയുടെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തരംതാണ പരാമർശങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ അറിവുെകാണ്ടും അനുഭവം കൊണ്ടും അദ്ദേഹത്തേക്കാൾ മുതിർന്നവരാണ്. എന്നിട്ടും സത്യം അറിയാൻ ശ്രമിക്കാതെ മമതാ ബാനർജിയെ ലക്ഷ്യം വെക്കുകയാണ് - തേജസ്വി ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിക്കെതിരെ മമത എല്ലാ പരിധികളും ലംഘിച്ചുവെന്നായിരുന്നു സുഷമയുടെ ട്വീറ്റ്. ഇത്തരം പരുഷമായ വാക്കുകൾ ഉപയോഗിക്കരുത്. അത് ഭാവിയിൽ ഇരു നേതാക്കളും ഭരണകാര്യങ്ങൾക്കായി സഹകരിക്കേണ്ടി വരുേമ്പാൾ നല്ലതായി ഭവിക്കില്ലെന്ന് സുഷമ സ്വരാജ് മുന്നറിയിപ്പ് നൽകിയിരുന്നു. നരേന്ദ്ര മോദിക്ക് ജനാധിപത്യത്തിൻെറ മുഖത്തടി കിട്ടണമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശത്തെയായിരുന്നു സുഷമ വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.