ബി.ജെ.പി അന്നും ഇന്നും ആഗ്രഹിച്ചത് പിൻവാതിൽ പ്രവേശനം -തേജസ്വി യാദവ്

പട്ന: പോസ്റ്റൽ ബാലറ്റ് വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ജനങ്ങളുടെ വോട്ട് മഹാഗദ്ബന്ധന് അനുകൂലമാണെന്നും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫലം എൻ‌.ഡി‌.എക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

'ബീഹാറിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. വോട്ടിലൂടെ മഹാഗദ്ബന്ധനെ അനുകൂലിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫലം എൻ‌.ഡി‌.എയ്ക്ക് അനുകൂലമായിരുന്നു. ഇത് ആദ്യ സഭവമല്ല, 2015 ലും അധികാരം നേടാൻ ബി.ജെ.പി പിൻവാതിൽ പ്രവേശനമാണ് നടത്തിയത്. മഹാഗദ്ബന്ധനേക്കാൾ എൻ‌.ഡി.‌എക്ക് ലഭിച്ചത് 12,270 വോട്ടുകൾ മാത്രമാണ്'- യാദവ് പറഞ്ഞു.

'ഞങ്ങൾക്ക് 20 സീറ്റുകൾ നഷ്ടപ്പെട്ടു. പല നിയോജകമണ്ഡലങ്ങളിലും 900ഓളം തപാൽ ബാലറ്റുകൾ അസാധുവാക്കി. ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചു, പക്ഷേ പണം, വഞ്ചന, പേശി എന്നിവയിലൂടെ എൻ‌.ഡി‌.എ വിജയം നേടി -തേജസ്വി യാദവ് ആരോപിച്ചു. ഇത്രയധികം തപാൽ ബാലറ്റുകൾ റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് സ്ഥാനാർത്ഥികളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Tejashwi Yadav demands recounting of votes, says mandate in favour of Grand Alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.