ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിൽ കഴിയുന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ കാണാൻ മകൻ തേജസ ്വി യാദവിനെ അനുവദിച്ചില്ലെന്ന് പരാതി. അഴിമതിേക്കസിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് നിലവിൽ റാഞ്ചി യിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.
‘ശനിയാഴ്ച വൈകീട്ടു മുതൽ പിതാവിെന കാണുന്നതിനായി കാത്തിരിക്കുകയാണ്. എന്നാൽ ഒരു മകന് നിയമം അനുവദിക്കുന്ന സൗകര്യങ്ങൾ പോലും സ്വേച്ഛാധിപതികളായ ബി.ജെ.പി സർക്കാർ അംഗീകരിക്കുന്നില്ല’ - തേജസ്വി ട്വീറ്റ് ചെയ്തു. എല്ലാ ശനിയാഴ്ചയും ആശുപത്രി വാർഡിൽ മൂന്നു പേരെ കാണാൻ ലാലുവിന് അനുവാദമുണ്ട്.
അതേസമയം, ലാലു പ്രസാദിെന പ്രവേശിപ്പിച്ച വാർഡിൽ അധികൃതർ പരിശോധന നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും തേജസ്വി ആരോപിച്ചു. മാർച്ച് മാസത്തിെൻറ പകുതിയിലായിരുന്നു മൂന്നു തവണയായി അധികൃതർ വാർഡ് പരിശോധിച്ചത്. എന്നാൽ വാർഡിൽ നിന്ന് ഒന്നും കണ്ടെത്താനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.