ഹൈദരാബാദ്: സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയെ പരിപാടി അവതരിപ്പിക്കാൻ ഹൈദരബാദിലേക്ക് ക്ഷണിച്ച തെലുങ്കാന വിവര, സാങ്കേതികവിദ്യാ മന്ത്രി മന്ത്രി കെ.ടി. രാമറാവുവിനെതിരെ ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്ങും നിസാമാബാദ് എം.പി ഡി. അരവിന്ദും. ജനുവരി ഒമ്പതിന് നടക്കുന്ന പരിപാടി തടയുമെന്ന് ഇരുവരും ഭീഷണി മുഴക്കി.
ഹിന്ദുത്വ ഭീഷണികൾക്കിടെ മുംബൈയിൽ കോൺഗ്രസ് പിന്തുണയോടെ പരിപാടി നടത്തിയതിനു പിന്നാലെയാണ്, മുനവ്വർ ഫാറൂഖി ഹൈദരാബാദിൽ പരിപാടിക്കെത്തുന്നത്. കെ.ടി.ആർ സ്വയം മതേതരവാദിയായി ഉയർത്തിക്കാട്ടുകയാണെന്ന് ഡി. അരവിന്ദ് പരിഹസിച്ചു. ''അദ്ദേഹത്തിന് നാണക്കേടുണ്ടാകണം. മുനവ്വർ ഫാറൂഖി ആരാണെന്ന് അറിയാമോ? അവൻ നമ്മുടെ സീതാദേവിയെ കുറിച്ച് തമാശകൾ പറയാറുണ്ട്. അദ്ദേഹത്തിന്‍റെ ഷോകൾ കർണാടകയിൽ നിരോധിച്ചു. ഇപ്പോഴിതാ, കെ.ടി.ആർ കോമഡി പരിപാടിക്കായി സുഹൃത്തിനെ തെലങ്കാനയിലേക്ക് വിളിക്കുന്നു. ഈ അച്ഛൻ-മകൻ ജോഡി (മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു-കെ.ടി.ആർ) ഹിന്ദു സമൂഹം ഹാസ്യാത്മകമാണെന്നാണ് കരുതുന്നത്. അവർ അവനെ എങ്ങനെ ഇവിടെ കൊണ്ടുവരുമെന്ന് നമുക്ക് നോക്കാം'' -എം.എൽ.എ പറഞ്ഞു.
ഗോഷാമഹൽ എം.എൽ.എയായ ടി. രാജ സിങ്ങും സമാന അഭിപ്രായം പ്രകടിപ്പിക്കുകയും ഹൈദരാബാദിൽ ഹാസ്യനടന്‍റെ പരിപാടി തടയുമെന്നും പറഞ്ഞു. ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് ബംഗളൂരുവില്‍ നിശ്ചയിച്ചിരുന്ന മുനവ്വറിന്‍റെ ഷോ റദ്ദാക്കിയതിനെ കെ.ടി. രാമറാവു വിമര്‍ശിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തെ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.