തെലങ്കാനയെ `കൈ'ക്കലാക്കി കോൺ​ഗ്രസ്

തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പി​െൻറ വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്. ആദ്യ ഫല സൂചനകളിൽ തന്നെ കോൺ​ഗ്രസ് മേൽക്കൈ നേടികഴിഞ്ഞു. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിരിക്കുകയാണ്.

നിലവിൽ 70 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. വോട്ടെണ്ണലിൻറെ ആദ്യ മൂന്നരമണിക്കൂർ പിന്നിടുമ്പോൾ ബി.ആർ.എസ് 38 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. അതിനിടെ വിജലക്ഷ്യത്തിലേക്കടുക്കുന്ന കോൺ​ഗ്രസിനെ അഭിനന്ദിച്ച് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) എം.പി കെ. കേശവ റാവു രം​ഗത്തെത്തി. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അവരെ അഭിനന്ദിക്കണം. ഞങ്ങൾ പിന്നോട്ട് പോയി. ഈ സത്യം മറച്ചു​വെക്കാൻ കഴിയില്ലെന്ന് റാവു പറഞ്ഞു. ഇതിനിടയിലും ബി.ആർ.എസ് നിയമസഭാംഗം തെലങ്കാനയിൽ പാർട്ടിയുടെ മേൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Full View

തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പി​െൻറ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവന്ന വിവിധ എക്‌സിറ്റ് പോളുകൾ പ്രകാരം തെലങ്കാനയിൽ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയെ മറികടക്കാൻ കോൺഗ്രസിന് കഴിഞ്ഞേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

119 അംഗ തെലങ്കാന നിയമസഭയിൽ കോൺഗ്രസ് 48 മുതൽ 64 വരെ സീറ്റുകൾ നേടുമെന്ന് ജാൻ കി ബാത്ത് എക്‌സിറ്റ് പോൾ ഫലങ്ങൾ പറഞ്ഞിരുന്നു. ബി.ആർ.എസ് 40 മുതൽ 55 വരെ സീറ്റുകൾ നേടുമെന്നാണ് എക്‌സിറ്റ് പോളിൽ പ്രവചിച്ചത്. അതേസമയം ബി.ജെ.പിക്ക് 7-13 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളുവെന്നും എക്‌സിറ്റ് പോൾ ഫലങ്ങളിൽ സൂചനകളുണ്ടായിരുന്നു.


Tags:    
News Summary - Telangana Legislative Assembly Election: Congress wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.