വരൻ ഫ്രാൻസിൽനിന്ന്​, കോവിഡ്​ നിർദേശങ്ങൾ പാലിക്കാതെ ആഡംബര വിവാഹം

ഹൈദരാബാദ്​: ആഗോള മഹാമാരി രാജ്യത്ത്​ പടർന്നുപിടിക്കു​േമ്പാഴും നിർദേശങ്ങൾ പാലിക്കാതെ തെലങ്കാനയിൽ ആഡംബര വിവ ാഹം. 14 ദിവസം വീട്ടുനിരീക്ഷണം നിർദേശിച്ചിരുന്ന ഫ്രാൻസിൽ നിന്നെത്തിയയാളുടെ വിവാഹമാണ്​ മുൻകരുതലുകളെ അവഗണിച്ച്​ നടത്തിയത്​.

1000ത്തോളം പേർ വിവാഹചടങ്ങിൽ പ​ങ്കെടുത്തു. വധുവും മറ്റുള്ളവരും മാസ്​ക്​പോലും ധരിക്കാതെയാണ്​ വിവാഹത്തിനെത്തിയതെന്നും പറയുന്നു.

മാർച്ച്​ 12നാണ്​ ഇയാൾ ഫ്രാൻസിൽ നിന്നും ഹൈദരാബാദിൽ എത്തുന്നത്​. ദേശത്തുനിന്നും എത്തിയതിനാൽ ഇയാൾക്ക്​ വീട്ടുനിരീക്ഷണവും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം ലംഘിച്ച്​ വിവാഹത്തിനായി വാറങ്കലിൽ എത്തി.

വി.ഐ.പികളടക്കം വിവാഹത്തിന്​ എത്തിയിരുന്നു. വിവാഹത്തിന്​ ശേഷം ഇയാൾ വീട്ടുനിരീക്ഷണത്തിൽ കഴിയുന്നതായാണ്​ വിവരം. തുടർന്ന്​ നടത്താനിരുന്ന വിവാഹ സൽക്കാരം റദ്ദാക്കിയിരുന്നു.

Tags:    
News Summary - Telangana Man Defies Home Quarantine To Wed -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.