മുൻ ടാസ്ക് ഫോഴ്സ് ഡി.സി.പി രാധാ കിഷൻ റാവു

തെലങ്കാന ഫോൺ ചോർത്തൽ കേസ്; മുൻ ഡി.സി.പി രാധാ കിഷൻ റാവുവിന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: തെലങ്കാന ഫോൺ ചോർത്തൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തെലങ്കാന മുൻ ഡി.സി.പി പി. രാധാ കിഷൻ റാവുവിന് പ്രാദേശിക കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മാതാവിനെ കരിംനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെതുടർന്ന് റാവു ജാമ്യത്തിനായി പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. ഹിയറിങ്ങിന് ശേഷം ഞായറാഴ്ച രാവിലെ 11മുതൽ വൈകീട്ട് മൂന്ന് വരെ ജാമ്യം അനുവദിക്കുകയായിരുന്നു. രാധാ കിഷനെ പൊലീസ് അകമ്പടിയോടെയാണ് കരിംനഗറിലേക്ക് കൊണ്ടുപോയി ചഞ്ചൽഗുഡ ജയിലിലേക്ക് തിരിച്ച് കൊണ്ട് വരിക.

തെലങ്കാന ഫോൺ ചോർത്തൽ കേസിൽ മുൻ ടാസ്ക് ഫോഴ്സ് ഡി.സി.പിയായ രാധാ കിഷനെ ബുജംഗ റാവു, തിരുപന്ന എന്നീ ഉദ്യോഗസ്ഥരോടൊപ്പം കഴിഞ്ഞ മാർച്ചിലാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Telangana phone tapping case: Ex-DCP Radha Kishan Rao gets interim bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.