കെ. ടി. രാമറാവു 

തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കുന്നത്-കെ.ടി.രാമറാവു

ഹൈദരാബാദ്: തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കുന്നതെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്‍റ് കെ.ടി.രാമറാവു. ബി.ആർ.എസിന് രണ്ട് തവണ ഭരണം നൽകിയ തെലങ്കാനയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലത്തെ ഒരു പാഠമായി എടുത്ത് തിരിച്ച് വരുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

"തെരഞ്ഞെടുപ്പ് ഫലത്തിൽ സങ്കടമില്ല. പക്ഷെ അത് തീർച്ചയായും നിരാശപ്പെടുത്തുന്നതാണ്. പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിൽ നിരാശയുണ്ട്. എന്നാൽ ഇതൊരു പാഠമായി എടുത്ത് ഞങ്ങൾ തിരിച്ച് വരും"- കെ.ടി.ആർ. പറഞ്ഞു.

തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോ​ഗമിക്കുകയാണ്. ബി.ആർ.എസിനെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് കുതിപ്പ്. ബി.ജെ.പിയാകട്ടെ കനത്ത തിരിച്ചടിയുടെ തരിപ്പിലാണ്. നിലവിൽ 63 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. ബി.ആർ.എസ് 40 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്.

ഭരണം നിലനിർത്താമെന്ന ബി.ആർ.എസ് കണക്കുകൂട്ടലിനും, അട്ടിമറി ജയം നേടാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കുമെല്ലാം കനത്ത തിരിച്ചടിയാണ് തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലം.

Tags:    
News Summary - Telangana polls: Results 'disappointing' but not 'saddened', says BRS leader Rama Rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.