ഹൈദരാബാദ്: ലോക്ഡൗണിൽ രാജ്യം അടച്ചിട്ടതിനെ തുടർന്ന് പൊതുഗതാഗത സംവിധാനം നിലച്ചതോടെ ആന്ധ്രപ്രദേശിൽ കുട ുങ്ങിയ മകനെ വീട്ടിലെത്തിക്കാൻ തെലങ്കാനയിലെ സ്ത്രീ സ്കൂട്ടറിൽ പിന്നിട്ടത് 1400 കിലോമീറ്റർ. 48 കാരിയായ റസിയ ബീ ഗമാണ് തെലങ്കാനയിൽ നിന്ന് നെല്ലൂരിലേക്ക് സ്കൂട്ടറോടിച്ച് പോയത്.
പ്രദേശിക പൊലീസിെൻറ അനുമതിയോ ടെ ഒറ്റക്കായിരുന്നു യാത്ര. ചെറിയ സ്കൂട്ടറിൽ അത്രയും ദൂരം യാത്ര ഒരു സ്ത്രീ എന്ന നിലക്ക് വളരെ ബുദ്ധിമുേട്ടറിയതായിരുന്നു. പക്ഷെ മകനെ തിരികെയെത്തിക്കണമെന്ന നിശ്ചയദാർഢ്യമാണ് ഏെൻറ പേടിയെ മറികടന്നത്. ഞാൻ കുറച്ച് റൊട്ടി കയ്യിൽ കരുതിയിരുന്നു. അത് എന്നെ മുന്നോട്ട് നീക്കി. രാത്രികളിൽ ട്രാഫിക്കോ.. ആളുകളോ റോഡിലില്ലാത്ത സാഹചര്യങ്ങളിലെ യാത്ര ഭീതിപ്പെടുത്തുന്നതായിരുന്നു -റസിയ ബീഗം പി.ടി.െഎ ന്യൂസിനോട് പറഞ്ഞു. നെല്ലൂരിലേക്ക് പോയിവരാൻ മൂന്ന് ദിവസമാണ് അവർ എടുത്തത്.
നിസാമാബാദിലെ സർക്കാർ സ്കൂളിൽ പ്രധാനധ്യാപികയാണ് അവർ. 15 വർഷം മുമ്പ് ഭർത്താവിനെ നഷ്ടമായ അവർക്ക് രണ്ട് ആൺമക്കളാണ്. മൂത്ത മകൻ എഞ്ചിനീയറിങ് പൂർത്തിയാക്കി. ഇളയമകന് ഡോക്ടറാവാനാണ് ആഗ്രഹം. സുഹൃത്തിനൊപ്പം നെല്ലൂരിലേക്ക് പോയ ഇളയമകൻ നിസാമുദ്ധീൻ അവിടെ തങ്ങുകയായിരുന്നു. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങിയ മകന് വേണ്ടി മതാവ് തന്നെ നേരിട്ട് പോവുകയായിരുന്നു.
മൂത്ത മകനെ അയക്കാൻ മടിച്ചതിനും അവർക്ക് കാരണമുണ്ട്. ചുറ്റികറങ്ങാൻ പോവുകയാണെന്ന് തെറ്റിധരിച്ച് വഴിമധ്യേ പൊലീസുകാർ അവനെ പിടികൂടുമെന്ന ഭയത്താലാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും റസിയ ബീഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.