ൈഹദരാബാദ്: മൃഗഡോക്ടറായ യുവതിയെ നഗരത്തിനുപുറത്ത് ഹൈവേക്കരികെ കൂട്ടബലാ ത്സംഗത്തിനിരയാക്കിയശേഷം കൊന്നു കത്തിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ലോറി ഡ്രൈ വറായ നവീൻ, പാഷ, കേശവ്ലു, ശിവ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക് കൊപ്പമുണ്ടായിരുന്ന അഞ്ചാമനായി തിരച്ചിൽതുടരുകയാണ്.
ബുധനാഴ്ച രാത്രി എട്ടുമ ണിക്കു ശേഷം മടങ്ങുകയായിരുന്ന പ്രിയങ്ക റെഡ്ഡി എന്ന 27 കാരിയാണ് ബംഗളൂരു-ഹൈദരാബാദ് ഹൈവേയിൽ മഹാക്രൂരതക്കിരയായത്. ഷംഷാബാദ് ടോൾപ്ലാസക്കു സമീപം ഡോക്ടർ നിർത്തിയ ിട്ട ഇരുചക്രവാഹനത്തിെൻറ ടയർ പഞ്ചറായതുകണ്ട് സഹോദരിയെ 9.20ഓടെ വിളിച്ച് വിവരമറിയിച്ചിരുന്നു. സമീപത്ത് ലോറി ഡ്രൈവർമാരടക്കം അപരിചിതരുണ്ടെന്നും ചിലർ സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടുന്നതായും അറിയിച്ചു. സഹായം സ്വീകരിക്കാതെ, വാഹനം ഉപേക്ഷിച്ച് ടോൾപ്ലാസയിൽ അഭയം തേടാനായിരുന്നു സഹോദരിയുടെ ഉപദേശം.
അൽപംകഴിഞ്ഞ് ഇതേ നമ്പറിൽ തിരിച്ചുവിളിക്കുേമ്പാൾ ഫോൺ സ്വിച്ച്ഓഫായതോെട കുടുംബം യുവതിയെ അന്വേഷിച്ചിറങ്ങി. പുലർച്ച രണ്ട് മണിയായിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് പൊലീസിൽ വിവരമറിയിച്ചത്.
തുടർന്ന്, പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാവിലെ കിലോമീറ്ററുകൾ മാറി നിർമാണത്തിലുള്ള പാലത്തിന് ചുവട്ടിൽ മൃതദേഹം കത്തുന്ന നിലയിൽ കണ്ടെത്തി. വഴിയാത്രക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ ഡോക്ടറുേടതാണെന്ന് തിരിച്ചറിഞ്ഞു.
സഹായിക്കാനെന്ന പേരിൽ എത്തി ഡോക്ടറെ റോഡരികിലെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നും പിന്നീട് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാൾ ഒളിവിലാണ്. സ്കൂട്ടർ പഞ്ചറടക്കാൻ സഹായിക്കാനെത്തിയവർ തന്നെയാണോ കൃത്യം നടത്തിയതെന്ന് അന്വേഷിച്ചുവരികയാണ്.
മെഹ്ബൂബ്നഗർ ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിലുള്ള മൃഗാശുപത്രിയിലെ ഡോക്ടറായിരുന്നു ഷംഷാബാദ് സ്വദേശിയായ പ്രിയങ്ക റെഡ്ഡി. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞുവന്ന ശേഷം ചർമരോഗ വിദഗ്ധനെ കാണാൻ പുറപ്പെട്ടതായിരുന്നു. ബൈക്കിന് തകരാർ കണ്ടതിനെ തുടർന്ന് ടാക്സി വിളിച്ചാണ് േഡാക്ടറെ കണ്ടത്. മടങ്ങിയെത്തിയപ്പോൾ ബൈക്ക് പഞ്ചറായ നിലയിലായിരുന്നു. ഇതിനിടെയാണ് രണ്ടു പേർ സഹായിക്കാനെത്തിയത്.
ഇവരുടെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.