ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ച് വിട്ട് സംസ്ഥാന മന്ത്രിസഭ പ്രമേയം പാസാക്കി. മന്ത്രിസഭ പിരിച്ച് വിടാനുള്ള തീരുമാനം ഗവർണർ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നേരത്തെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. കാലാവധി പൂർത്തിയാകാൻ എട്ട് മാസം ബാക്കി നിൽക്കെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ച് വിടാൻ തീരുമാനമെടുത്തത്.
കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ചന്ദ്രശേഖർ റാവു നിർദേശിച്ചിട്ടുണ്ട്. അതേ സമയം, പ്രസിഡൻറ് ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാന നിയമസഭയിലും വോെട്ടടുപ്പ് നടത്തിയാൽ ദേശീയ വിഷയങ്ങൾക്കിടയിൽ സംസ്ഥാന സർക്കാറിെൻറ വികസന പ്രവർത്തനങ്ങൾ ചർച്ചയാവില്ലെന്ന സൂചനകളെ തുടർന്നാണ് നിയമസഭ നേരത്തെ പിരിച്ച് വിടാൻ ചന്ദ്രശേഖർ റാവു തീരുമാനമെടുത്തത്. ഡിസംബർ മാസത്തിൽ തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.
നേരത്തെ കഴിഞ്ഞ ഞായറാഴ്ച നടത്തിയ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ നിയമസഭ പിരിച്ച് വിടുന്നതിനെ കുറിച്ച് കെ.സി.ആർ സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.