ശാ​സ്താം​കോ​ട്ട​യി​ലെ കു​ര​ങ്ങു​ക​ൾ

കുരങ്ങന്റെ ആക്രമണത്തിൽ പത്ത് വയസുകാരന് ദാരുണാന്ത്യം

ഗാന്ധിനഗർ: ഗുജറാത്തിൽ കുരങ്ങന്റെ ആക്രമണത്തിൽ പത്ത് വയസുകാരന് ദാരുണാന്ത്യം. ഗാന്ധിനഗറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സൽകി സ്വദേശിയായ ദീപക് താകൂർ ആണ് മരണപ്പെട്ടത്.

സൽകിയിലെ ക്ഷേത്രത്തിനടുത്ത് ദീപക്കും സുഹൃത്തുക്കളും കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുരങ്ങൻ അക്ക്രമിച്ചത്. കുരങ്ങന്റെ ആക്രമണത്തിൽ കുട്ടിയുടെ കുടലിന് മുറിവ് സംഭവിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്‌. ഒരാഴ്ച്യ്ക്കിടെ പ്രദേശത്ത് മൂന്നാം തവണയാണ് കുരങ്ങന്റെ ആക്രമണം ഉണ്ടാകുന്നത്.

ഗ്രാമത്തിൽ കുരങ്ങുകളുടെ വലിയ സംഘമുണ്ടെന്നും ആക്രമണം പതിവാണെന്നും അധികാരികൾ പറഞ്ഞു. ഇവയെ പിടികൂടാൻ ശ്രമങ്ങൾ ഊർജിതമാണെന്നും അധികാരികൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - ten year old man died in Monkey attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.