ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ പുതിയ പാർലമെൻറ് കെട്ടിടം നിർമിക്കുന്നതി െൻറ നടപടികളുമായി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനത്തിനിടയിൽ മുങ്ങിപ്പോയ പദ്ധതിയുടെ ടെൻഡർ നടപടികൾ ലോക്ഡ ൗണിന് ശേഷം പൂർത്തിയാക്കാനാണ് തീരുമാനം.
ആഗസ്റ്റ് 2022 ഓടെ കെട്ടിടത്തിെൻറ നിർമാണം പൂർത്തീകരിച്ച് ഉദ് ഘാടനം ചെയ്യുന്നതിനായി അടിയന്തര നടപടികളായിരിക്കും ലോക്ഡൗണിന് ശേഷം നടപ്പാക്കുകയെന്ന് ദേശീയ മാധ്യമമായ ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.
നിലവിലെ പാർലമെൻറ് കെട്ടിടത്തോട് ചേർന്ന് ത്രികോണാകൃതിയിലുള്ള മൂന്നു ഗോപുരങ്ങളോട് കൂടിയ കെട്ടിട സമുച്ചയമായിരിക്കും നിർമിക്കുക. കേന്ദ്രസർക്കാരിെൻറ സെൻട്രൽ വിസ്ത പുനർവി കാസിെൻറ ഭാഗമായാണ് പദ്ധതി. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയാണിതെന്ന് നേരത്തേ കേന്ദ്രസർക്കാർ വ്യക്തമാക് കിയിരുന്നു. നഗരവികസന വകുപ്പാണ് പദ്ധതി പ്രഖ്യാപിച്ചത്.
പുതിയ പാർലെമൻറ് കെട്ടിടം നിർമിക്കുന്നതിൻെറ ഭ ാഗമായി സമുച്ചയത്തിലെ 194 മരങ്ങൾ മുറിച്ചുമാറ്റും. നിലവിലെ പാർലമെൻറ് കെട്ടിടം 44,940 ചതുരശ്ര മീറ്ററാണ്. പുതിയ കെട്ടിടം 1.05 ലക്ഷം ചതുരശ്ര മീറ്ററാകും.
ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോ. ബിമൽ പട്ടേലിെൻറ നേതൃത്വത്തിലുള്ള എച്ച്.സി.പി ഡിനൈൻ, പ്ലാനിങ് ആൻഡ് മാനേജ്മെൻറ് പ്രൈവറ്റ് എന്ന കമ്പനിക്കാണ് െകട്ടിടം നിർമിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. കെട്ടിടത്തിനുള്ളിൽ പ്രത്യേക സൗകര്യങ്ങളോട് കൂടി പ്രധാനമന്ത്രിക്കും ഒരു വസതിയുണ്ടാകും. 2022ലെ സ്വാതന്ത്ര്യ ദിനത്തിൽ കെട്ടിടം നാടിന് സമർപ്പിക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുകയെന്ന് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മിനിസ്റ്റർ ഹർദീപ് സിങ് പുരി പറഞ്ഞു.
ലോക്ഡൗൺ സമയത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടാലും പിന്നീട് യുദ്ധ കാലാടിസ്ഥാനത്തിൽ നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ കമ്പനിക്ക് കഴിയുമെന്നും മറ്റു തടസ്സങ്ങളൊന്നും നിലവിലില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. പറഞ്ഞ സമയ പരിധിക്കുള്ളിൽ കെട്ടിടം നിർമിച്ചുനൽകാൻ കഴിയുമെന്നും ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും ഇവർ കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യം കോവിഡ് മഹാമാരിയിലും അതോടനുബന്ധിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഞെരുങ്ങുേമ്പാൾ പുതിയ പാർലെമൻറ് കെട്ടിടം നിർമിക്കാനുള്ള തീരുമാനം നീട്ടി വെക്കണമെന്നോ അല്ലെങ്കിൽ റദ്ദാക്കണമെന്നോ കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു.
എന്നാൽ, ഇതൊന്നും കണക്കാക്കാതെ പഴയ പാർലെമൻറ് കെട്ടിടത്തോട് ചേർന്ന 9.5 ഏക്കർ ഭൂമി വിനിയോഗ നടപടികൾക്കായി മാർച്ച് 20ന് കൈമാറിയിട്ടുണ്ട്. കൂടാതെ ഫെബ്രുവരി 12ന് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനും അപേക്ഷ നൽകി. ഏപ്രിൽ 22ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധരടങ്ങുന്ന കമ്മിറ്റി അപേക്ഷ പരിഗണിക്കും.
അതേസമയം, മാർച്ച് 12ന് നൽകിയ പുതിയ ടെണ്ടറിൽ സെൻട്രൽ പബ്ലിക് വർക്സ് വിഭാഗം പദ്ധതിക്കുേവണ്ടി ചെലവാകുന്ന തുക 922 കോടിയായി ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് 776 കോടിയായിരുന്നു. കെട്ടിടത്തിെൻറ പ്രത്യേകതകളിലെ മാറ്റംകൊണ്ടാണ് തുക ഉയർത്തിയതെന്നാണ് വിശദീകരണം.
രാജ്പത്, പാർലമെൻറ് കെട്ടിടം, രാഷ്ട്രപതി ഭവൻ എന്നിവ അടങ്ങുന്ന ഇപ്പോഴത്തെ കെട്ടിടം 1911- 1931 കാലഘട്ടത്തിലാണ് നിർമിച്ചത്. കെട്ടിടത്തിന് അധികം പഴക്കമോ മറ്റു പ്രശ്നങ്ങളോ നിലവിലില്ല. സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഇത്തരത്തിൽ പുതിയ പാർലെമൻറ് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.