ഗിൽജിത്ത്: തീവ്രവാദത്തിനെതിരെയും ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെയും പാക് അധീന കശ്മീരിൽ പടുകൂറ്റൻ റാലി. പാക് സര്‍ക്കാരിന്റെയും പട്ടാളത്തിെൻറയും ഐ.എസ്.ഐ യുടെയും പിന്തുണയോടെയുള്ള തീവ്രവാദം, തങ്ങളുടെ മേഖലയെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാക്കി മാറ്റിയെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ജനങ്ങളുടെ സമരം. മുസാഫറാബാദ്, കോട്‌ലി, ചിനാരി, മിര്‍പുര്‍, ഗില്‍ജിത്, ഡയാമര്‍, നീലം താഴ്വരയുടെ ഭാഗങ്ങള്‍ എന്നിവയെ ഭീകരവാദ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് സമരക്കാർ പറയുന്നു.
പാക് ഭീകരവാദികൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യുന്നു. ഇന്ത്യക്കെതിരെ ഒളിയുദ്ധം നടത്താനായി പാക് സര്‍ക്കാരും ഐ.എസ്.ഐയും തന്നെയാണ് തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നത്. ഡയമര്‍, ഗില്‍ജിത്, ബസീന്‍ ഉള്‍പ്പെടെയുള്ള പല മേഖലകളിലേക്കും ജനങ്ങള്‍ക്ക് പ്രവേശനം പോലുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഇൗ നടപടി പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഗില്‍ജിത് മേഖലയിലെ പ്രക്ഷോഭത്തിെൻറ നേതാവ് എ.എൻ.െഎയോട് പറഞ്ഞു.
#WATCH Local people and leaders in various parts of PoK protest against terror camps which they confirm are thriving there. pic.twitter.com/1qR5LHJnQD
— ANI (@ANI_news) October 6, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.