ശ്രീനഗർ/ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കുറ്റത്തിന് വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനടക്കം ഏഴുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അറസ്റ്റ് ചെയ്തു. ഗീലാനിയുടെ മരുമകൻ അൽതാഫ് ഫന്ദുഷ് എന്ന ഷാ, തെഹ്രീകെ ഹുർറിയത് വക്താവ് അയാസ് അക്ബർ, ഗീലാനിയുമായി അടുത്ത ബന്ധമുള്ള പീർ സൈഫുല്ല, മെഹ്റാജുദ്ദീൻ കൽവാൽ, നഇൗം ഖാൻ, ഫാറൂഖ് അഹ്മദ് ദർ എന്ന ബിട്ട കരാേട്ട, ശാഹിദുൽ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.
ലശ്കറെ ത്വയ്യിബയുമായി ചേർന്ന് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജമാഅതുദ്ദഅ്വ എന്ന സംഘടനയുടെ നേതാവ് ഹഫീസ് സഇൗദിെൻറ പേരിലും കേസുണ്ട്. ഹുർറിയത് കോൺഫറൻസ്, ഹിസ്ബുൽ മുജാഹിദീൻ, ദുഖ്തറാൻ ഇ-മില്ലത് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും സംസ്ഥാനത്ത് ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകുകയും ചെയ്തെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
അതിനിടെ, താഴ്വരയിൽ പലയിടത്തായി നടത്തിയ റെയ്ഡിൽ ബാങ്ക് പാസ്ബുക്കുകൾ, രണ്ട് കോടിയുടെ കറൻസി നോട്ടുകൾ, നിരോധിത സംഘടനകളായ ലശ്കറെ ത്വയ്യിബയുടെയും ഹിസ്ബുൽ മുജാഹിദീെൻറയും ലെറ്റർ ഹെഡുകൾ എന്നിവ എൻ.െഎ.എ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.