ജമ്മു\ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ഭീകരവാദപ്രവർത്തനങ്ങൾക്കുപിന്നിലെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കുന്നതിെൻറ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി രണ്ടിടത്ത് റെയ്ഡ് നടത്തി. വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനിയുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഗീലാനിയുടെ ബിനാമിയെന്ന് പറയപ്പെടുന്ന അഭിഭാഷകെൻറ ഒാഫിസിലും വീട്ടിലുമാണ് എൻ.െഎ.എ ഒരേസമയം റെയ്ഡ് നടത്തിയത്. ഇദ്ദേഹത്തിെൻറ വിദേശയാത്രകളും പണമിടപാടുകളും സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമായിരുന്നു നടപടി. അഭിഭാഷകനെ ഉടനെ ചോദ്യം ചെയ്യും.നേരേത്ത ഭീകരവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്ന സംശയത്തെതുടർന്ന് എൻ.െഎ.എ ജമ്മുവിലെ ബിസിനസുകാരെൻറ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
താഴ്വരയിൽ നടക്കുന്ന ഹവാല പണമിടപാടുകൾ, സുരക്ഷാസൈനികൾക്ക് നേരെയുള്ള കല്ലേറ്, സ്കൂളുകൾ തീവെക്കൽ, പൊതുസ്വത്ത് നശിപ്പിക്കൽ, സർക്കാറിനെതിരായ പ്രവർത്തനങ്ങൾ തുടങ്ങിയ ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കുന്നവർക്കെതിരെ കഴിഞ്ഞ േമയ് 30ന് എൻ.െഎ.എ രജിസ്റ്റർ ചെയ്ത കേസിെൻറ ഭാഗമായാണ് റെയ്ഡുകൾ.
അതിനിടെ ഗീലാനിയുടെ രണ്ടാമത്തെ മകനും വിമതസംഘടനയായ തെഹ്രീെക ഹുർറിയത്തിെൻറ നേതാവുമായ നസീമിനോട് ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാവാൻ എൻ.െഎ.എ നോട്ടീസ് നൽകി. നേരേത്ത ഗീലാനിയുടെ മൂത്ത പുത്രനും ഡോക്ടറുമായ നയീമിനോട് തിങ്കളാഴ്ച ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. മുമ്പ് പാകിസ്താനിലായിരുന്ന നയീം 11 വർഷമായി ഇന്ത്യയിലാണ്.
ഗീലാനിയുടെ മകളുടെ ഭർത്താവ് അൽതാഫ് ഷാ എന്ന അൽതാഫ് ഫൻറൂഷ്, തെഹ്രീകെ ഹുർറിയത് വക്താവ് അയാസ് അക്ബർ, ഗീലാനിയുമായി അടുത്ത ബന്ധമുള്ള പീർ സൈഫുല്ല എന്നിവരെ കേസുമായി ബന്ധപ്പെട്ട് എൻ.െഎ.എ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ, ശ്രീനഗറിൽ തീവ്രവാദികൾക്കായുള്ള തിരച്ചിലിനിടെ സുരക്ഷാസൈന്യം രണ്ടുപേരെ വെടിവെച്ചുകൊന്നു. പുൽവാമ ജില്ലയിലെ തഹാബ് മേഖലയിലാണ് രഹസ്യവിവരത്തെതുടർന്ന് സൈന്യം തിരച്ചിൽ നടത്തിയത്. ഞായറാഴ്ച പുലർച്ചയുണ്ടായ വെടിവെപ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.