തീവ്രവാദ സംശയം: തമിഴ്നാട്ടിലും ഹൈദരാബാദിലും ഒരേ സമയം എൻ.ഐ.എ റെയ്ഡ്


ചെന്നൈ: ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ) തമിഴ്‌നാട്ടിലും ഹൈദരാബാദിലും തീവ്രവാദബന്ധമെന്ന് സംശയിക്കപ്പെടുന്ന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നു. ശനിയാഴ്ച രാവിലെ മുതലാണ് കോയമ്പത്തൂർ, ചെന്നൈ, തെങ്കാശി എന്നിവിടങ്ങളിലും ഹൈദരാബാദിലും റെയ്ഡ് നടത്തുന്നത്.

കോയമ്പത്തൂരിൽ മാത്രം 22 ഇടത്തും ഹൈദരാബാദിൽ നാല് സ്ഥലങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്. തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ഇടങ്ങളിൽ ഏകോപിത തിരച്ചിൽ ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കോയമ്പത്തൂരിലെ ഡി.എം.കെ കൗൺസിലറും സംശയിക്കപ്പെടുന്നതായി ഏജൻസി അറിയിച്ചു. ഒക്ടോബർ 23ന് തീവ്രവാദി ഓടിച്ചതായി സംശയിക്കപ്പെടുന്ന കാർ സംശയകമായ സാഹചര്യത്തിൽ കോയമ്പത്തൂരിലെ ഉക്കടത്ത് പൊട്ടിത്തെറിച്ചിരുന്നു. തുടർന്ന് കോയമ്പത്തൂരിലെ അറബിക് കോളജിൽ എൻ.ഐ.റെയ്ഡ നടത്തിയിരുന്നു.

തമിഴ്നാട് കേന്ദ്രമായ ഐ.എസ് ശൃംഖലയെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായാണ് റെയ്ഡ്. അതിനിടെ, തമിഴ്നാട് ഐ.എസുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തതായി എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈ, കോയമ്പത്തൂർ കൂടാതെ നീലാങ്കരി, അയനവാരം, തിരുവിക നഗർ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.

Tags:    
News Summary - Suspicion of terrorism: NIA raids in Tamil Nadu and Hyderabad at the same time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.