ലഖ്നോ/ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി പിടിയിൽ. ജമ്മു-കശ്മീരിലെ രംബാൻ ജില്ലയിലെ ബാനിഹാൾ സ്വദേശി നസീർ അഹ്മദ് എന്ന സാദിഖ് (34) ആണ് സശസ്ത്ര സീമാബലിെൻറ (എസ്.എസ്.ബി) പിടിയിലായത്. നേപ്പാളിൽനിന്ന് സൊനൗലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഷാൾ, കമ്പിളി കച്ചവടക്കാരെൻറ വേഷത്തിലാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇയാളിൽനിന്ന് പാകിസ്താനി പാസ്പോർട്ടും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനാണെന്ന് കാണിക്കുന്ന തിരിച്ചറിയൽ കാർഡും കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിന് ഉത്തർപ്രദേശ് തീവ്രവാദവിരുദ്ധ സേനക്ക് കൈമാറി.
നസീർ അഹ്മദ് 2002-03ൽ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്ന് പാകിസ്താനിലേക്ക് പോയതായും അവിടെ തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും എസ്.എസ്.ബി ഉദ്യോഗസ്ഥർ പറഞ്ഞു.
2002ൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾക്ക് വെടികൊണ്ട് പരിക്കേറ്റു. 2003 മുതൽ പാകിസ്താനിലാണ് താമസം. 2003ൽ പ്രത്യേക ദൗത്യസേന ക്യാമ്പ് ആക്രമിച്ചതുൾപ്പെടെ ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയായി. പ്രത്യേക ദൗത്യത്തിനായാണ് ഇന്ത്യയിലെത്തിതെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.
പാകിസ്താനിലെ ഫൈസലാബാദിൽനിന്ന് ഷാർജ വഴി മേയ് 10നാണ് ഇയാളും കൂട്ടുകാരൻ മുഹമ്മദ് ശാഫിയും കാഠ്മണ്ഡുവിലെത്തിയത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. തീവ്രവാദവിരുദ്ധസേന കോടതിയിൽ ഹാജരാക്കുന്ന ഇയാളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ ആവശ്യപ്പെേട്ടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.