മുംബൈ: ഇന്ത്യയിൽ തിരിച്ചെത്താൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കേന്ദ്രസർക്കാറുമായി ചർച്ച നടത്തിയെന്ന ആരോപിണവുമായി മഹാരാഷ്ട്ര നവ നിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. അവസാന ദിവസങ്ങൾ ഇന്ത്യയിൽ കഴിയണമെന്നാണ് ദാവൂദിെൻറ ആഗ്രഹം. ദാവുദിനെ തിരിച്ചെത്തിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും താക്കറെ പറഞ്ഞു.
ദാവുദിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇന്ത്യയിലേക്ക് വരാനാണ് ദാവൂദ് ഇപ്പോൾ ആഗ്രഹിക്കുന്നത്. അതിനായി കേന്ദ്രസർക്കാറുമായി ചർച്ചകൾ നടത്തുകയാണ്. താൻ തമാശ പറയുകയല്ല ഇതാണ് സത്യമെന്നും താക്കറെ വ്യക്തമാക്കി.
1993ലെ മുംബൈ സ്ഫോടനത്തിെൻറ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന വ്യക്തിയാണ് ദാവൂദ്. സ്ഫോടനത്തിൽ 240 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.