ശ്രീനഗർ: ജമ്മു-കശ്മീരിൽ തദ്ദേശവാസികളല്ലാത്ത തൊഴിലാളികൾക്കു നേരെ വീണ്ടും തീവ്രവാദി ആക്രമണം. കുൽഗാമിലെ വാൻപോ മേഖലയിലാണ് ബിഹാർ സ്വദേശികളായ രണ്ടുപേരെ തീവ്രവാദികൾ വെടിവെച്ചു കൊന്നത്. രാജ റിഷി, ജോഗിന്ദർ റിഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. തീവ്രവാദികൾ ഒരു വിവേചനവുമില്ലാതെ തൊഴിലാളികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കശ്മീർ പൊലീസ് അറിയിച്ചു. തീവ്രവാദികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുൽവാമയിലും ശ്രീനഗറിലും സമാന സംഭവം നടന്നിരുന്നു. രണ്ടിടത്തായി രണ്ടുപേരാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന തദ്ദേശവാസികളല്ലാത്തവരുടെ എണ്ണം 11 ആയി.
പ്രദേശത്ത് തീവ്രവാദ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനക്കാരെ സുരക്ഷ ക്യാമ്പുകളിലേക്ക് മാറ്റാനാണ് പൊലീസ് തീരുമാനം. കശ്മീരികളല്ലാത്തവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശവും പൊലീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.