മുംബൈ: ആർ.എസ്.എസിനെ താലിബാനോട് ഉപമിച്ചതിന് ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിന് താെന കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിലാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്-ജോയിന്‍റ് സിവിൽ ജഡ്ജ് അക്തറിനോട് നവംബർ 12ന് കോടതി മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടു.
ജാവേദ് അകതറിൽ നിന്ന് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകൻ വിവേക് ചാമ്പനീകറാണ് പരാതി നൽകിയത്. ആര്‍.എസ്.എസിനെതിരെ ജാവേദ് അക്തര്‍ അപകീർത്തികരമായ പരമാര്‍ശം നടത്തിയെന്ന് വാദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആദിത്യ മിശ്ര വാദിച്ചു.
അടുത്തിടെ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജാവേദ് അക്തർ ആർ.എസ്.എസിനെ വിമർശിച്ചത്. 'താലിബാന്‍റെ സമീപനം പ്രാകൃതമാണ്. അവരുടെ പ്രവൃത്തികള്‍ നിന്ദ്യമാണ്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്നുപറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്. താലിബാനെ പിന്തുണക്കുന്നവരുടെയും ആര്‍.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്രംഗ്ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണ്' ജാവേദ് അക്തര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.